ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

2011, ഫെബ്രുവരി 28, തിങ്കളാഴ്‌ച

സംസ്ഥാന സമ്മേളനം സമാപിച്ചു.


ഐ.ആര്‍.ടി.സി : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 48 – ആം സംസ്ഥാന വാര്‍ഷികം കെ.ടി രാധാകൃഷ്ണനെ പ്രസിഡന്റായും ടി.പി ശ്രീശങ്കറെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പാലക്കാട് ഐ.ആര്‍.ടി.സി യില്‍ 2011 ഫെബ്രുവരി 25 മുതലല്‍ 27വരെ നടന്ന വാര്‍ഷികത്തില്‍ മറ്റു ഭാരവാഹികളായി ടി. കെ മീരാഭായി, ടി.കെ ദേവരാജന്‍ (വൈ:പ്രസിഡന്റുമാര്‍) ജി. രാജശേഖരന്‍, വി.വി ശ്രീനിവാസന്‍, കെ. വി സാബു (സെക്രട്ടറിമാര്‍) പി.വി വിനോദ് (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
വിവിധ വിഷയ സമിതി കണ്‍വീനര്‍മാരായി ടി. രാധാമണി (ജെന്റര്‍), പി.വി സന്തോഷ് (വിദ്യാഭ്യാസം), വി. ഹരിലാല്‍ (പരിസരം), സി.പി സുരേഷ് ബാബു (ആരോഗ്യം) എന്നിവരെ തെരഞ്ഞെടുത്തു. പ്രസിദ്ധീകരണ സമിതി കണ്‍വീനറായി വി.വിനോദിനെയും മാസികകളുടെ എഡിറ്റര്‍മാരായി ഡോ. ആര്‍.വി.ജി മേനോന്‍ (ശാസ്ത്രഗതി), പ്രൊഫ. കെ. പാപ്പൂട്ടി (ശാസ്ത്രകേരളം), കെ.ബി ജനാര്‍ദ്ദനന്‍ (യുറീക്ക) എന്നിവരെയും മാസിക മാനേജിംഗ് എഡിറ്ററായി കെ. രാധനേയും തെരഞ്ഞെടുത്തു.
ഫെബ്രുവരി 25,26,27 തീയതികളിലായി നടന്ന സമ്മേളനം ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മുന്‍ െചയര്‍മാന്‍ ഡോ.സി.ജി.രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ;രസതന്ത്രം പ്രചോദനവും പ്രലോഭനവും‘ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ശാസ്ത്രത്തിലും ൈവജ്ഞാനിക ശാഖകളിലും പുതിയ അറിവിന്റെ മേഖലകള്‍ വികസിക്കുന്തോറും മനുഷ്യന്റ വിവേകം കുറഞ്ഞു വരുന്ന അവസ്ഥയാണ് സമകാലിക ലോകം നേരിടുന്ന വലിയ പ്രതിസന്ധിെയന്നും ഇതു മറികടക്കാനുള്ള ബോധപൂര്‍വ്വമായ ഇടെപടലുകള്‍ എല്ലാ തലങ്ങളിലും നടക്കേണ്ടതുണ്ട്. വിവര സാങ്കേതിക വിദ്യയും ജനിതക സാങ്കേതിക വിദ്യയും നാനോ സാങ്കേതിക വിദ്യയും ലോകത്തെ മാറ്റിമറിക്കുന്ന സാങ്കേതിക വിദ്യകളാണ്. ഇവയിലുള്‍പ്പെടെ മിക്കവാറും എല്ലാ ശാസ്ത്ര സാങ്കേതിക മേഖലകളിലും മൌലികമായ സംഭാവനകള്‍ നല്‍കുന്ന ശാസ്ത്ര ശാഖയാണ് രസതന്ത്രം. രസതന്ത്രത്തിന്റെ നിരവധി പുതിയ ശാഖകള്‍ രൂപം കൊണ്ടിട്ടുണ്ട്. ഈ വളര്‍ച്ചകള്‍ ഭാവിയിലെ മനുഷ്യ ജീവിതത്തെ മാറ്റിമറിക്കാന്‍ പര്യാപ്തമാണ്. ഹൈഡ്രജന്‍ ഭാവിയിലെ ഇന്ധനമായി മാറുന്നതോടെ പുകക്കുഴലുകള്‍ നീരാവിക്കഴുലുകളുമായി മാറുകയും മലിനീകരണം ഒഴിവാകുകയും ചെയ്യും. നാനോടെക്നോളജി വളരുന്നതോടെ കൈയില്‍ എടുത്തു പൊക്കാന്‍ കഴിയുന്ന കുറഞ്ഞ ഭാരവും ഇന്നത്തെ വാഹനങ്ങളുടെ പല മടങ്ങ് ഉറപ്പുള്ള വാഹനങ്ങള്‍ വരും. അവയെ ഡ്രൈവറില്ലാതെ റോബോട്ടുകള്‍ നിയന്ത്രിക്കുന്നതോടെ ഇന്നത്തെ രൂപത്തിലുള്ള റോഡപകടങ്ങള്‍ പഴങ്കഥയാവും. ബയോ ടെക്നോളി വളരുന്നതോടെ പലവിധ മാറ്റങ്ങളും വരുന്നുണ്ട്. കോഴിയിറച്ചി കഴിക്കുന്നവര്‍ കോഴിയെ കൊല്ലാതെ, വിത്തു കോശ സാങ്കേതിക വിദ്യയിലൂടെ കോഴിയുടെ ഇഷ്ടമുള്ള ശരീര ഭാഗങ്ങള്‍ വളര്‍ത്തിയെടുത്ത് കഴിക്കാന്‍ പറ്റുന്ന അവസ്ഥയും അല്ലെങ്കില്‍ ബീഫിന്റെ രുചിയുള്ള തക്കാളിപോലെ മിശ്രിത വസ്തുക്കള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിവുള്ള അവസ്ഥയും ഉണ്ടാകും.
കേരള വികസനത്തിന്റെ രണ്ടാം തലമുറ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഡോ.കെ.പി.കണ്ണന്‍ പ്രബന്ധമവതരിപ്പിച്ചു. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക് സമ്മേളനത്തെ അഭിവാദ്യം ചെയ്തു.                                                                                     ( പരിഷത്ത് തിരുവനന്തപുരം ജില്ലാ ബ്ലോഗില്‍ നിന്ന്) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ