ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

2010, ജൂൺ 18, വെള്ളിയാഴ്‌ച

 ഭോപ്പാല്‍ ദുരന്തമല്ല കൂട്ടക്കൊലയാണ്
ഭോപാല്‍ ദുരന്ത കോടതി വിധിക്കെതിരെ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച്‌ നടന്നു. കോടതി വിധിയില്‍ പ്രതിഷേധിക്കുക, അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, സര്‍ക്കാരുകളുടെയും കോടതികളുടെയും ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതികൂല കാലാവസ്ഥയിലും വനിതകളടക്കം നിരവധി പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു. ജില്ലാ കമ്മിറ്റിയംഗം ചന്ദ്രശേഖരന്‍, മേഖലാ പ്രസിഡണ്ട്‌ സി. ആര്‍. ലാല്‍, സെക്രടറി വി. വിനോദ്, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പര്‍ ശോഭന സത്യന്‍, എം. അനില്‍, എസ്. ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

2010, ജൂൺ 8, ചൊവ്വാഴ്ച

ജൂണ്‍ 5 പരിസ്ഥിതി ദിനം.

              ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജൂണ്‍ നാലിന് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൈവ വൈവിധ്യത്തെ കുറിച്ച് ആദിനാട് ഗവണ്മെന്റ്    യു. പി .എസ്സിലും  കുലശേഖരപുരം  ഗവണ്മെന്റ് ഹയര്‍ സെകണ്ടരി സ്കൂളിലും ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. ആദിനാട് ഗവണ്മെന്റ്  യു .പി .എസ്സില്‍ നടന്ന ക്ലാസ്  ജില്ലാ ബാലവേദി കണ്‍വീനര്‍ ശ്രീ. മടത്തറ ശശി നയിച്ചു. മേഖലാ വൈസ് പ്രസിഡന്റ്‌ ശ്രീ.എം.അനില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് രണ്ട് മണിക്ക് കുലശേഖരപുരം ഗവണ്മെന്റ് ഹയര്‍ സെകണ്ടരി സ്കൂളില്‍ ശ്രീ.മടത്തറ ശശി ക്ലാസ് എടുത്തു. പരിഷദ് പ്രവര്‍ത്തകരായ ശ്രീ .വി.ചന്ദ്രശേഖരന്‍, ശ്രീ.സി.ആര്‍.ലാല്‍, ശ്രീ.എം.അനില്‍, ശ്രീ. എസ്.ശ്രീകുമാര്‍, ശ്രീ.വി.വിനോദ്, ശ്രീ.ഷാഫി എന്നിവര്‍ പങ്കെടുത്തു.
           പരിസ്ഥിതി ദിനമായ  ജൂണ്‍ 5 ന് കുലശേഖരപുരം യു.പി.എസ്സില്‍ ശ്രീ.എം.അനിലും വരവില ഗവണ്മെന്റ് എല്‍.പി.എസ്സില്‍ ശ്രീ.വി.ചന്ദ്രശേഖരനും ( പരിഷദ് കൊല്ലം ജില്ലാ കമ്മിറ്റി അംഗം ) പരിസ്ഥിതി സന്ദേശം നല്‍കി. 

ഓച്ചിറ പഞ്ചായത്ത് ജൈവോത്സവം 2010

         ഓച്ചിറ പഞ്ചായത്ത് ജൈവോത്സവം 2010   ജൂണ്‍   6   ന്  ഞായറാഴ്ച ഓച്ചിറ ഹൈസ്കൂളില്‍ വച്ച് നടന്നു. രാവിലെ പത്ത് മണിക്ക് മേഖലാ പ്രസിഡണ്ട്‌ സി.ആര്‍.ലാലിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.ബി.സത്യദേവന്‍ ഉത്ഘാടനം ചെയ്തു. ശ്രീ . കെ.രംഗനാഥ് ( റോട്ടറി  ക്ലബ് പ്രസിടന്റ്റ് ), ശ്രീ. കെ.മുരളീധരന്‍ നായര്‍( ഓച്ചിറ യൂണിറ്റ് പ്രസിഡണ്ട്‌ ), ശ്രീ.വി.അറുമുഖം (യൂണിട്ട് സെക്രടറി ), ശ്രീമതി. ഓ.ബിന്ദു എന്നിവര്‍ സംസാരിച്ചു. 
         നാല്പത് കുട്ടികള്‍ പങ്കെടുത്ത പരിപാടിക്ക് ശ്രീ.എം.അനില്‍(മേഖലാ വൈസ് പ്രസിഡണ്ട്‌), ശ്രീ.എസ്.ശ്രീകുമാര്‍ (മേഖലാ ട്രെഷറര്‍ ), ശ്രീ.വി.വിനോദ് (മേഖലാ സെക്രട്ടറി ), ശ്രീമതി. ശ്രീദേവി (മേഖലാ ജോയിന്റ് സെക്രട്ടറി ), ശ്രീമതി. അനിത (ചങ്ങന്കുളങ്ങര യൂണിറ്റ് സെക്രട്ടറി ), ശ്രീ അനീഷ്‌ (മരങ്ങാട്ട് മുക്ക് യൂണിറ്റ് സെക്രട്ടറി ), ശ്രീ.ഷാഫി (വവ്വാക്കാവ് യൂണിറ്റ് സെക്രട്ടറി ) തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 
        ജൈവോത്സവതിന്റെ ഭാഗമായി ഓച്ചിറ യൂണിറ്റ് കേന്ദ്രമാക്കി "പ്രപഞ്ചം യുറീക്കാ ബാലവേദി " എന്ന ഒരു ബാലവേദിയും രൂപീകരിച്ചു. ബാലവേദി ഭാരവാഹികളായി സുജിത് (പ്രസിഡണ്ട്‌), അപ്പു (വൈസ് പ്രസിഡന്റ്‌ ), കുമാരി.അഭിന (സെക്രെടറി ), കുമാരി. അഞ്ജലി (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.