KSSP, OACHIRA

PARISHAD, OACHIRA

2012, ജനുവരി 22, ഞായറാഴ്ച

വേണം മറ്റൊരു കേരളം: പദയാത്ര - ചിത്രങ്ങള്‍




 വവ്വാക്കാവ് കേന്ദ്രം ഓഫീസില്‍ വിശ്വമാനവന്‍ പണിപ്പുര ആയിമാറിയപ്പോള്‍







വേണം മറ്റൊരു കേരളം - പദയാത്ര ചിത്രങ്ങളിലൂടെ- ഓച്ചിറ മേഖല

വിശ്വമാനവന്റെ  പണിപ്പുരയില്‍... നന്ദകുമാര്‍, വിപിന്‍, വിഷ്ണു, മനോജ് തുടങ്ങിയവര്‍.










ഓച്ചിറ  കേന്ദ്രത്തില്‍ തെരുവ് നാടകം അവതരിപ്പിക്ക്കുന്നു










2012, ജനുവരി 19, വ്യാഴാഴ്ച

വേണം മറ്റൊരു കേരളം: പദയാത്രയ്ക്ക് വരവേല്പ്

       “വേണം മറ്റൊരു കേരളം” എന്ന മുദ്രാവാക്യമുയര്‍ത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന പദയാത്ര ജനുവരി 22ന് ഓച്ചിറ മേഖലയില്‍ എത്തിച്ചേരുകയാണ്.
       കേരളത്തിന്റെ വികസന പാദ നിരീക്ഷിച്ചാല്‍ ആപത്കരമായ ചില പ്രവണതകളാണ് വെളിപ്പെടുന്നത്. സമൃദ്ധിയുടെ ധാരാളിത്തം ഗ്രാമ-നഗര ഭേദമന്യേ എവിടെയും ദൃശ്യമാണ്. ആഗോളവത്കരണ നയങ്ങള്‍ നമ്മുടെ സാമൂഹിക - സാമ്പത്തിക - പാരിസ്ഥിതിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്നു. നവോത്ഥാനത്തിന്റെ തേരിലേറി കേരളം ആര്‍ജ്ജിച്ച സാമൂഹിക നന്മകള്‍ ഒന്നൊന്നായി കരിച്ചുകളയുന്നത് തിരിച്ചറിയാതെ ആലസ്യത്തില്‍ ആണ്ടിരിക്കുകയാണ് നാം.
      മുതലാളിത്ത വികസനത്തിന്റെ ധാരാളിത്തവും ഉപഭോഗപരതയും ജനതയുടെ മേല്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍, മറുവശത്ത് പാരിസ്ഥിതിക തകര്‍ച്ച,  ഭക്‍ഷ്യോത്പാദനത്തിലെ കുറവ്, കുടിവെള്ള ദൌര്‍ലഭ്യം, യുക്തിബോധത്തില്‍ നിന്നുള്ള പിന്മടക്കം,  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം, മദ്യം-സ്വര്‍ണം എന്നിവയോടുള്ള ഭ്രാന്തമായ ആര്‍ത്തി തുടങ്ങിയവ കേരള ജനതയെ വലിയ നാശത്തിലേക്ക് നയിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പരിഷത്ത് “വേണം മറ്റൊരു കേരളം” എന്ന മുദ്രാവാക്യം മുന്നോട്ട് വയ്ക്കുന്നത്.
       ഈ കാമ്പയിന്റെ ഭാഗമായി കേരളത്തിലെ 136 മേഖലകളില്‍ വിവിധ വിഷയങ്ങളില്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ജനസമക്ഷം അവതരിപ്പിക്കുകയും 12-ആം പഞ്ചവത്സര പദ്ധതികള്‍ക്കുള്ള ദിശാസൂചക രേഖ സമര്‍പ്പിക്കുകയുമാണ്. പഠനപരിപാടിയുടെ ഭാഗമായി ഓച്ചിറ മേഖല “ജന്റര്‍” എന്ന വിഷയത്തെക്കുറിച്ചാണ് പഠനം നടത്തുന്നത്.
       ഇന്നത്തെ കേരളത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിച്ച് പുതിയ ഒരു കേരളം കെട്ടിപ്പടുക്കുക എന്ന സന്ദേശമുയര്‍ത്തി പരിഷത്ത് മുന്‍ പ്രസിഡന്റ്റ് പ്രൊഫ: ടി.പി.കുഞ്ഞിക്കണ്ണന്‍ ക്യാപ്റ്റനായുള്ള തെക്കന്‍ മേഖലാ ജാഥ ജനുവരി 22ന് പകല്‍ 3ന് വവ്വാക്കാവിലും 5ന് ഓച്ചിറയിലും എത്തിച്ചേരും. പദയാത്ര സ്വീകരണവും അനുബന്ധ പരിപാടികളും വിജയിപ്പിക്കുവാന്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

2012, ജനുവരി 14, ശനിയാഴ്ച

വേണം മറ്റൊരു കേരളം: പദയാത്ര ഉത്ഘാടനം





ഏറെ പുകഴ്ത്തപ്പെട്ട കേരളവികസന മാതൃകയുടെ പൊതു പന്ഥാവില്നിന്ന് കേരളം വഴിമാറി സഞ്ചരിക്കാന്തുടങ്ങിയിട്ട് കാലം കുറെയായി. കേരള വികസനമാതൃകയാകട്ടെ ഉയര്ന്ന രാഷ്ട്രീയ പ്രബുദ്ധതയാലും കൂട്ടായ്മയുടെ ശക്തിയാലും നയിക്കപ്പെട്ട ഒന്നായിരുന്നു.ജാതി മത വിഭജനങ്ങള്ക്കുമപ്പുറം എല്ലാ മനുഷ്യര്ക്കും ഒത്തുചേരുവാനുള്ള പൊതു ഇടവും അത് സൃഷ്ടിച്ചിരുന്നു. രംഗവേദിയിലേക്ക് ആര്ത്തലച്ചു വന്ന ആഗോളവല്ക്കരണ നയങ്ങള്സാമ്പത്തികമായി മാത്രമല്ല; സാംസ്കാരികമായും രാഷ്ട്രീയമായും കേരളവികസനത്തെ ഉലച്ചു കളയുകയുണ്ടായി.
ഇംഗ്ലീഷ് മീഡിയം വിദ്യാലയം മുതല്ഷോപ്പിംഗ് മാളുവരെയുള്ള ലാഭാധിഷ്ഠിത വികസന സങ്കേതങ്ങള്കേരളത്തില്സര്വ്വാധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. പരിസ്ഥിതിത്തകര്ച്ച, മലിനീകരണം. തൊഴില്‍, സുരക്ഷയില്ലായ്മ, സാംസ്കാരിക പ്രശ്നങ്ങള്‍, മനുഷ്യാവകാശലംഘനങ്ങള്‍, അഴിമതി, കവര്ച്ചകള്‍, മദ്യാസക്തി, ഉപഭോഗപരത എന്നിവയെല്ലാമാണ് ഇതിന്റെ ഫലങ്ങള്‍. കേരളം മാറണം മറ്റൊരു കേരളം വേണം മാറ്റത്തിനായുള്ള എല്ലാവഴികളും അടഞ്ഞ് പോയിട്ടില്ല.
അധികാര വികേന്ദ്രീകരണത്തെ വികേന്ദ്രീകൃതമായ സാമൂഹ്യവ്യവസ്ഥയിലേക്ക് വളര്ത്തിക്കൊണ്ട്,ലഭ്യമായ ഓരോ ഇഞ്ച് ഭൂമിയേയും കൃഷിയോഗ്യമാക്കിക്കൊണ്ടും, ശാസ്ത്രീയമായ മണ്ണ് ജല പരിപാലനത്തിലൂടെയും, മാലിന്യസംസ്കരണത്തിലൂടെയും സാംസ്കാരിക കൂട്ടായ്മകളിലൂടെയും ആരോഗ്യകരമായ സ്ത്രീപുരുഷബന്ധത്തിലൂടെയും യുക്തിബോധവും ശാസ്ത്രബോധവും വളര്ത്തുന്നതിലൂടെയും സര്വ്വോപരി മാനുഷ്യാദ്ധ്വാനത്തിന്റെ മഹത്വം ഉയര്ത്തിപ്പിടിച്ചു കൊണ്ടും ഒരു പുതിയ കേരള സൃഷ്ടിക്കുള്ള പുതുവഴികള്തുറക്കാവുന്നതാണ്.
ഒരു ചെറു സംഘം ആളുകള്ക്ക് മാത്രമായി ചെയ്യാവുന്ന ഒന്നല്ല ഇത്. മാറ്റം സാദ്ധ്യമാണ് എന്ന പൊതു ബോധം കേരളത്തില്പാകിവളര്ത്തുകയെന്നതാണ് ഇതിന്റെ ആദ്യപടി. ലക്ഷ്യം മുന്നിര്ത്തിയാണ് വേണം മറ്റൊരു കേരളം എന്ന കാമ്പെയ്ന്പരിഷത്ത് ആരംഭിച്ചിരിക്കുന്നത്.
വലിയ കാമ്പെയ്നിന്റെയും ആശയ രൂപവല്ക്കരണത്തിന്റെയും പ്രയാണത്തിനായി സംസ്ഥാനമെട്ടാകെ രണ്ട് കാല്നടജാഥകള്രക്തസാക്ഷി ദിനമായ ജനുവരി 30ന് ആലുവായില്സംഗമിച്ച് സമാപിക്കും. ജാഥയുടെ പ്രയാണത്തിനും മറ്റ് പ്രചാരണപരിപാടികള്ക്കും താങ്കളുടെ സഹായസഹകരണങ്ങള്അഭ്യര്ത്ഥിക്കുന്നു

2011, ആഗസ്റ്റ് 13, ശനിയാഴ്ച

യുറീക്ക - ശാസ്തകേരളം - ശാസ്ത്രഗതി : പ്രചരണം ഊര്‍ജ്ജിതമായി


  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഓച്ചിറ മേഖല കമ്മിറ്റി യുറീക്കാ, ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നീ ശാസ്ത്രമാസികകളുടെ വരിക്കാരായി കൂടുതല്‍ പേരെ കണ്ടെത്തി ചേര്‍ക്കുവാന്‍ തീരുമാനിച്ചു. പ്രൈമറി തലത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്കാ‍യി യുറീക്കയും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്ര കേരളവും പരിഷത്ത് പ്രസിദ്ധീകരിച്ച് വരുന്നു. കൂടാതെ ജനകീയ പ്രശ്നങ്ങളെയും ജനങ്ങള്‍ അറിയേണ്ടവയെയും ശാസ്ത്രീയമായി സമീപിക്കുന്ന മാസികയായ ശാസ്ത്രഗതിയും പരിഷത്ത് പ്രസിദ്ധീകരിക്കുന്നു. പ്രസ്തുത മാസികകള്‍ ആവശ്യമുള്ളവര്‍ താഴെക്കാണുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.
മേഖലാ സെക്രട്ടറി: 9495659944

2011, മേയ് 23, തിങ്കളാഴ്ച

ബാലോത്സവം



         
           കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കായി മേഖലാ ബാലോത്സവം 2011 മെയ് 25, 26 തീയതികളില്‍ ആയിരംതെങ്ങ് വൈ.എം.സി.എ. ഹാളില്‍ വച്ച് നടത്തുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പരിഷത്ത് പ്രവര്‍ത്തരെ ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446286252 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.

2011, ഫെബ്രുവരി 28, തിങ്കളാഴ്ച

സംസ്ഥാന സമ്മേളനം സമാപിച്ചു.


ഐ.ആര്‍.ടി.സി : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 48 – ആം സംസ്ഥാന വാര്‍ഷികം കെ.ടി രാധാകൃഷ്ണനെ പ്രസിഡന്റായും ടി.പി ശ്രീശങ്കറെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പാലക്കാട് ഐ.ആര്‍.ടി.സി യില്‍ 2011 ഫെബ്രുവരി 25 മുതലല്‍ 27വരെ നടന്ന വാര്‍ഷികത്തില്‍ മറ്റു ഭാരവാഹികളായി ടി. കെ മീരാഭായി, ടി.കെ ദേവരാജന്‍ (വൈ:പ്രസിഡന്റുമാര്‍) ജി. രാജശേഖരന്‍, വി.വി ശ്രീനിവാസന്‍, കെ. വി സാബു (സെക്രട്ടറിമാര്‍) പി.വി വിനോദ് (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
വിവിധ വിഷയ സമിതി കണ്‍വീനര്‍മാരായി ടി. രാധാമണി (ജെന്റര്‍), പി.വി സന്തോഷ് (വിദ്യാഭ്യാസം), വി. ഹരിലാല്‍ (പരിസരം), സി.പി സുരേഷ് ബാബു (ആരോഗ്യം) എന്നിവരെ തെരഞ്ഞെടുത്തു. പ്രസിദ്ധീകരണ സമിതി കണ്‍വീനറായി വി.വിനോദിനെയും മാസികകളുടെ എഡിറ്റര്‍മാരായി ഡോ. ആര്‍.വി.ജി മേനോന്‍ (ശാസ്ത്രഗതി), പ്രൊഫ. കെ. പാപ്പൂട്ടി (ശാസ്ത്രകേരളം), കെ.ബി ജനാര്‍ദ്ദനന്‍ (യുറീക്ക) എന്നിവരെയും മാസിക മാനേജിംഗ് എഡിറ്ററായി കെ. രാധനേയും തെരഞ്ഞെടുത്തു.
ഫെബ്രുവരി 25,26,27 തീയതികളിലായി നടന്ന സമ്മേളനം ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മുന്‍ െചയര്‍മാന്‍ ഡോ.സി.ജി.രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ;രസതന്ത്രം പ്രചോദനവും പ്രലോഭനവും‘ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ശാസ്ത്രത്തിലും ൈവജ്ഞാനിക ശാഖകളിലും പുതിയ അറിവിന്റെ മേഖലകള്‍ വികസിക്കുന്തോറും മനുഷ്യന്റ വിവേകം കുറഞ്ഞു വരുന്ന അവസ്ഥയാണ് സമകാലിക ലോകം നേരിടുന്ന വലിയ പ്രതിസന്ധിെയന്നും ഇതു മറികടക്കാനുള്ള ബോധപൂര്‍വ്വമായ ഇടെപടലുകള്‍ എല്ലാ തലങ്ങളിലും നടക്കേണ്ടതുണ്ട്. വിവര സാങ്കേതിക വിദ്യയും ജനിതക സാങ്കേതിക വിദ്യയും നാനോ സാങ്കേതിക വിദ്യയും ലോകത്തെ മാറ്റിമറിക്കുന്ന സാങ്കേതിക വിദ്യകളാണ്. ഇവയിലുള്‍പ്പെടെ മിക്കവാറും എല്ലാ ശാസ്ത്ര സാങ്കേതിക മേഖലകളിലും മൌലികമായ സംഭാവനകള്‍ നല്‍കുന്ന ശാസ്ത്ര ശാഖയാണ് രസതന്ത്രം. രസതന്ത്രത്തിന്റെ നിരവധി പുതിയ ശാഖകള്‍ രൂപം കൊണ്ടിട്ടുണ്ട്. ഈ വളര്‍ച്ചകള്‍ ഭാവിയിലെ മനുഷ്യ ജീവിതത്തെ മാറ്റിമറിക്കാന്‍ പര്യാപ്തമാണ്. ഹൈഡ്രജന്‍ ഭാവിയിലെ ഇന്ധനമായി മാറുന്നതോടെ പുകക്കുഴലുകള്‍ നീരാവിക്കഴുലുകളുമായി മാറുകയും മലിനീകരണം ഒഴിവാകുകയും ചെയ്യും. നാനോടെക്നോളജി വളരുന്നതോടെ കൈയില്‍ എടുത്തു പൊക്കാന്‍ കഴിയുന്ന കുറഞ്ഞ ഭാരവും ഇന്നത്തെ വാഹനങ്ങളുടെ പല മടങ്ങ് ഉറപ്പുള്ള വാഹനങ്ങള്‍ വരും. അവയെ ഡ്രൈവറില്ലാതെ റോബോട്ടുകള്‍ നിയന്ത്രിക്കുന്നതോടെ ഇന്നത്തെ രൂപത്തിലുള്ള റോഡപകടങ്ങള്‍ പഴങ്കഥയാവും. ബയോ ടെക്നോളി വളരുന്നതോടെ പലവിധ മാറ്റങ്ങളും വരുന്നുണ്ട്. കോഴിയിറച്ചി കഴിക്കുന്നവര്‍ കോഴിയെ കൊല്ലാതെ, വിത്തു കോശ സാങ്കേതിക വിദ്യയിലൂടെ കോഴിയുടെ ഇഷ്ടമുള്ള ശരീര ഭാഗങ്ങള്‍ വളര്‍ത്തിയെടുത്ത് കഴിക്കാന്‍ പറ്റുന്ന അവസ്ഥയും അല്ലെങ്കില്‍ ബീഫിന്റെ രുചിയുള്ള തക്കാളിപോലെ മിശ്രിത വസ്തുക്കള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിവുള്ള അവസ്ഥയും ഉണ്ടാകും.
കേരള വികസനത്തിന്റെ രണ്ടാം തലമുറ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഡോ.കെ.പി.കണ്ണന്‍ പ്രബന്ധമവതരിപ്പിച്ചു. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക് സമ്മേളനത്തെ അഭിവാദ്യം ചെയ്തു.                                                                                     ( പരിഷത്ത് തിരുവനന്തപുരം ജില്ലാ ബ്ലോഗില്‍ നിന്ന്) 

പുതു കേരളത്തിനായി അണിചേരുക: പരിഷത്ത്








പാലക്കാട്: പുതിയ കേരളത്തിന്റെ നിര്‍മിതിക്കായുള്ള പോരാട്ടത്തില്‍ പങ്കാളികളാകണമെന്ന ആഹ്വാനത്തോടെ ശാസ്ത്ര സാഹിത്യ പരിഷത്ത് 48-ാം സംസ്ഥാനസമ്മേളനം സമാപിച്ചു. ജനാധിപത്യം, മതനിരപേക്ഷത, ലിംഗനീതി, ശാസ്ത്രബോധം തുടങ്ങിയ മൂല്യങ്ങളിലുണ്ടാകുന്ന അപചയങ്ങള്‍ പ്രതിരോധിക്കണം. മലയാളഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കേരളം പ്രക്ഷോഭങ്ങളിലൂടെ നേടിയ നേട്ടങ്ങള്‍ ഛിദ്രശക്തികളും ഭൂ-മദ്യ മാഫിയകളും ചേര്‍ന്ന് അട്ടിമറിക്കുകയാണ്. കമ്പോളയുക്തിയില്‍ ഊന്നുന്ന മധ്യവര്‍ഗ താല്‍പ്പര്യങ്ങളാണ് കേരളത്തില്‍ വളര്‍ന്നുവരുന്നത്. ഇവയ്ക്കിടയില്‍ നമ്മുടെ സംസ്കാരവും മലയാളവും നഷ്ടപ്പെടുന്നത് നാം തിരിച്ചറിയണം. ഇത്തരം പ്രവണതകളെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സമ്മേളനം രൂപം നല്‍കി. അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ നൂറാം വാര്‍ഷികദിനമായ മാര്‍ച്ച് എട്ടിന് സംസ്ഥാനത്തെ 140 കേന്ദ്രങ്ങളില്‍ സമതാ സര്‍ഗസായാഹ്നങ്ങള്‍ സംഘടിപ്പിക്കുമെന്ന് പരിഷത്ത് ജനറല്‍ സെക്രട്ടറി ടി പി ശ്രീശങ്കര്‍, പ്രസിഡന്റ് കെ ടി രാധാകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകാരോഗ്യദിനമായ ഏപ്രില്‍ ഏഴിന് മദ്യാസക്തിക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. അന്താരാഷ്ട്ര രസതന്ത്ര-വന വര്‍ഷാചരണത്തോടനുബന്ധിച്ച് ഗ്രാമതലങ്ങളില്‍ ശാസ്ത്ര ക്ളാസുകളും ജൈവവൈവിധ്യസംരക്ഷണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. മാതൃഭാഷ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ക്യാമ്പയിന്റെ ഭാഗമായി മലയാളശൈലി മാര്‍ഗരേഖ തയ്യാറാക്കും. മലയാള മഹാസമ്മേളനം സംഘടിപ്പിച്ച് രേഖ പ്രകാശനം ചെയ്യും. ജനകീയാരോഗ്യനയം രൂപീകരിക്കുന്നതിന് ആരംഭിച്ച ജനകീയാരോഗ്യകമീഷന്‍ പ്രവര്‍ത്തനം ജൂണില്‍ പൂര്‍ത്തിയാക്കുമെന്നും പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു. ആര്‍ വി ജി മേനോന്‍, കാവുമ്പായി ബാലകൃഷ്ണന്‍, ടി പി കുഞ്ഞിക്കണ്ണന്‍, കെ ശ്രീധരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 


(ജനശക്തി ന്യൂസില്‍ നിന്ന് )