
കേരള ശാസ്ത്ര സാഹിത്യ പരിഷത്, ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശബ്ദമലിനീകരണത്തിനെതിരെ ഓച്ചിറ ടൌണില്‍ 2010 മാര്‍ച്ച് 5ന് പ്രകടനവും യോഗവും നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാന്‍ അവസരം നല്‍കുക, ഉച്ചഭാഷിണികളുടെ അമിത ഉപയോഗത്തിനെതിരെ നടപടി സ്വീകരിക്കുക, ലൈസന്‍സ് ഇല്ലാത്ത മൈക്ക് സെറ്റുകള്‍ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ പ്രകടനം ജനശ്രദ്ധ പിടിച്ചുപറ്റി. മടന്തകോട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.ആര്‍. ലാല്‍ യു.ചിത്രജാതന്‍, വി. ചന്ദ്രശേഖരന്‍, എം. അനില്‍, വി.വിനോദ്, എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ