ഓച്ചിറ മേഖലാ പ്രവര്‍ത്തക യോഗം 2010 മാര്‍ച് 28 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് വവ്വാക്കാവ് ഗവണ്മെന്റ് എല്‍.പി.എസ്സില്‍ വച്ച് നടന്നു. മേഖലയിലെ പരിഷദ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുകയും കഴിഞ്ഞ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. സി. ആര്‍. ലാലിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വി. വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ. രാജശേഖരന്‍ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന റിപ്പോര്‍ട്ടിംഗ് നട
Kerala Sasthra Sahithya Parishath, Oachira Mekhala
ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്
2010, മാർച്ച് 25, വ്യാഴാഴ്‌ച
2010, മാർച്ച് 19, വെള്ളിയാഴ്‌ച
ദേശീയ പാത - ബി. ഓ. ടി.പാതയോ സ്വകാര്യ പാതയോ ?
സൌജന്യ ത്വക്ക് രോഗ ചികിത്സാ ക്യാമ്പ്
ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി കൊല്ലം ജില്ല ആരോഗ്യ വകുപ്പിന്റെയും യും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ 20 -03 -2010 ശനിയാഴ്ച വവ്വാക്കാവ് ഗവ. എല്‍.പി. സ്കൂളില്‍ സൗജന്യ ത്വക്ക് രോഗ ചികിത്സാ ക്യാമ്പ് നടത്തി . കെ. എസ്. പുരം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജഗദമ്മസര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി. ആര്‍. ലാല്‍ അധ്യക്ഷത വഹിച്ചു.
2010, മാർച്ച് 15, തിങ്കളാഴ്‌ച
2010, മാർച്ച് 10, ബുധനാഴ്‌ച
വനിതാ സെമിനാര്‍
ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ മൊബൈല്‍ ഫോണിന്റെ ദുരുപയോഗം എന്ന വിഷയത്തെ സംബന്ധിച്ച് 10.03.2010ന് കാട്ടില്‍ കടവ് പ്രകാശം വായനശാലാ ഹാളില്‍ വച്ച് സെമിനാര്‍ സംഘടിപ്പിച്ചു. വിജിലന്‍സ് സി.ഐ. ശ്രീ.നസീം വിഷയം അവതരിപ്പിച്ചു.
ശബ്ദമലിനീകരണത്തിനെതിരെ പ്രകടനവും യോഗവും നടത്തി

കേരള ശാസ്ത്ര സാഹിത്യ പരിഷത്, ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശബ്ദമലിനീകരണത്തിനെതിരെ ഓച്ചിറ ടൌണില്‍ 2010 മാര്‍ച്ച് 5ന് പ്രകടനവും യോഗവും നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാന്‍ അവസരം നല്‍കുക, ഉച്ചഭാഷിണികളുടെ അമിത ഉപയോഗത്തിനെതിരെ നടപടി സ്വീകരിക്കുക, ലൈസന്‍സ് ഇല്ലാത്ത മൈക്ക് സെറ്റുകള്‍ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ പ്രകടനം ജനശ്രദ്ധ പിടിച്ചുപറ്റി. മടന്തകോട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.ആര്‍. ലാല്‍ യു.ചിത്രജാതന്‍, വി. ചന്ദ്രശേഖരന്‍, എം. അനില്‍, വി.വിനോദ്, എന്നിവര്‍ സംസാരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)