ഭോപ്പാല്‍ ദുരന്തമല്ല കൂട്ടക്കൊലയാണ്
ഭോപാല്‍ ദുരന്ത കോടതി വിധിക്കെതിരെ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. കോടതി വിധിയില്‍ പ്രതിഷേധിക്കുക, അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, സര്‍ക്കാരുകളുടെയും കോടതികളുടെയും ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതികൂല കാലാവസ്ഥയിലും വനിതകളടക്കം നിരവധി പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു. ജില്ലാ കമ്മിറ്റിയംഗം ചന്ദ്രശേഖരന്‍, മേഖലാ പ്രസിഡണ്ട് സി. ആര്‍. ലാല്‍, സെക്രടറി വി. വിനോദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശോഭന സത്യന്‍, എം. അനില്‍, എസ്. ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Kerala Sasthra Sahithya Parishath, Oachira Mekhala
ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്
2010, ജൂൺ 18, വെള്ളിയാഴ്‌ച
2010, ജൂൺ 8, ചൊവ്വാഴ്ച
ജൂണ്‍ 5 പരിസ്ഥിതി ദിനം.
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജൂണ്‍ നാലിന് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൈവ വൈവിധ്യത്തെ കുറിച്ച് ആദിനാട് ഗവണ്മെന്റ് യു. പി .എസ്സിലും കുലശേഖരപുരം ഗവണ്മെന്റ് ഹയര്‍ സെകണ്ടരി സ്കൂളിലും ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. ആദിനാട് ഗവണ്മെന്റ് യു .പി .എസ്സില്‍ നടന്ന ക്ലാസ് ജില്ലാ ബാലവേദി കണ്‍വീനര്‍ ശ്രീ. മടത്തറ ശശി നയിച്ചു. മേഖലാ വൈസ് പ്രസിഡന്റ് ശ്രീ.എം.അനില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് രണ്ട് മണിക്ക് കുലശേഖരപുരം ഗവണ്മെന്റ് ഹയര്‍ സെകണ്ടരി സ്കൂളില്‍ ശ്രീ.മടത്തറ ശശി ക്ലാസ് എടുത്തു. പരിഷദ് പ്രവര്‍ത്തകരായ ശ്രീ .വി.ചന്ദ്രശേഖരന്‍, ശ്രീ.സി.ആര്‍.ലാല്‍, ശ്രീ.എം.അനില്‍, ശ്രീ. എസ്.ശ്രീകുമാര്‍, ശ്രീ.വി.വിനോദ്, ശ്രീ.ഷാഫി എന്നിവര്‍ പങ്കെടുത്തു.
പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് കുലശേഖരപുരം യു.പി.എസ്സില്‍ ശ്രീ.എം.അനിലും വരവില ഗവണ്മെന്റ് എല്‍.പി.എസ്സില്‍ ശ്രീ.വി.ചന്ദ്രശേഖരനും ( പരിഷദ് കൊല്ലം ജില്ലാ കമ്മിറ്റി അംഗം ) പരിസ്ഥിതി സന്ദേശം നല്‍കി.
പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് കുലശേഖരപുരം യു.പി.എസ്സില്‍ ശ്രീ.എം.അനിലും വരവില ഗവണ്മെന്റ് എല്‍.പി.എസ്സില്‍ ശ്രീ.വി.ചന്ദ്രശേഖരനും ( പരിഷദ് കൊല്ലം ജില്ലാ കമ്മിറ്റി അംഗം ) പരിസ്ഥിതി സന്ദേശം നല്‍കി.
ഓച്ചിറ പഞ്ചായത്ത് ജൈവോത്സവം 2010
ഓച്ചിറ പഞ്ചായത്ത് ജൈവോത്സവം 2010 ജൂണ്‍ 6 ന് ഞായറാഴ്ച ഓച്ചിറ ഹൈസ്കൂളില്‍ വച്ച് നടന്നു. രാവിലെ പത്ത് മണിക്ക് മേഖലാ പ്രസിഡണ്ട് സി.ആര്‍.ലാലിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.ബി.സത്യദേവന്‍ ഉത്ഘാടനം ചെയ്തു. ശ്രീ . കെ.രംഗനാഥ് ( റോട്ടറി ക്ലബ് പ്രസിടന്റ്റ് ), ശ്രീ. കെ.മുരളീധരന്‍ നായര്‍( ഓച്ചിറ യൂണിറ്റ് പ്രസിഡണ്ട് ), ശ്രീ.വി.അറുമുഖം (യൂണിട്ട് സെക്രടറി ), ശ്രീമതി. ഓ.ബിന്ദു എന്നിവര്‍ സംസാരിച്ചു.
നാല്പത് കുട്ടികള്‍ പങ്കെടുത്ത പരിപാടിക്ക് ശ്രീ.എം.അനില്‍(മേഖലാ വൈസ് പ്രസിഡണ്ട്), ശ്രീ.എസ്.ശ്രീകുമാര്‍ (മേഖലാ ട്രെഷറര്‍ ), ശ്രീ.വി.വിനോദ് (മേഖലാ സെക്രട്ടറി ), ശ്രീമതി. ശ്രീദേവി (മേഖലാ ജോയിന്റ് സെക്രട്ടറി ), ശ്രീമതി. അനിത (ചങ്ങന്കുളങ്ങര യൂണിറ്റ് സെക്രട്ടറി ), ശ്രീ അനീഷ് (മരങ്ങാട്ട് മുക്ക് യൂണിറ്റ് സെക്രട്ടറി ), ശ്രീ.ഷാഫി (വവ്വാക്കാവ് യൂണിറ്റ് സെക്രട്ടറി ) തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ജൈവോത്സവതിന്റെ ഭാഗമായി ഓച്ചിറ യൂണിറ്റ് കേന്ദ്രമാക്കി "പ്രപഞ്ചം യുറീക്കാ ബാലവേദി " എന്ന ഒരു ബാലവേദിയും രൂപീകരിച്ചു. ബാലവേദി ഭാരവാഹികളായി സുജിത് (പ്രസിഡണ്ട്), അപ്പു (വൈസ് പ്രസിഡന്റ് ), കുമാരി.അഭിന (സെക്രെടറി ), കുമാരി. അഞ്ജലി (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.
നാല്പത് കുട്ടികള്‍ പങ്കെടുത്ത പരിപാടിക്ക് ശ്രീ.എം.അനില്‍(മേഖലാ വൈസ് പ്രസിഡണ്ട്), ശ്രീ.എസ്.ശ്രീകുമാര്‍ (മേഖലാ ട്രെഷറര്‍ ), ശ്രീ.വി.വിനോദ് (മേഖലാ സെക്രട്ടറി ), ശ്രീമതി. ശ്രീദേവി (മേഖലാ ജോയിന്റ് സെക്രട്ടറി ), ശ്രീമതി. അനിത (ചങ്ങന്കുളങ്ങര യൂണിറ്റ് സെക്രട്ടറി ), ശ്രീ അനീഷ് (മരങ്ങാട്ട് മുക്ക് യൂണിറ്റ് സെക്രട്ടറി ), ശ്രീ.ഷാഫി (വവ്വാക്കാവ് യൂണിറ്റ് സെക്രട്ടറി ) തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ജൈവോത്സവതിന്റെ ഭാഗമായി ഓച്ചിറ യൂണിറ്റ് കേന്ദ്രമാക്കി "പ്രപഞ്ചം യുറീക്കാ ബാലവേദി " എന്ന ഒരു ബാലവേദിയും രൂപീകരിച്ചു. ബാലവേദി ഭാരവാഹികളായി സുജിത് (പ്രസിഡണ്ട്), അപ്പു (വൈസ് പ്രസിഡന്റ് ), കുമാരി.അഭിന (സെക്രെടറി ), കുമാരി. അഞ്ജലി (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.
2010, മേയ് 28, വെള്ളിയാഴ്‌ച
2010, ഏപ്രിൽ 25, ഞായറാഴ്‌ച
ഭൂസംരക്ഷണ ജാഥക്ക് ഉജ്ജ്വല വരവേല്‍പ്പ്
ഭൂമി പൊതു സ്വത്ത് എന്ന മുദ്രവാക്യം ഉയര്‍ത്തിക്കൊണ്ടു പര്യടനം നടത്തുന്ന സംസ്ഥാന ജാഥക്ക് മേഖലാ കമ്മിറ്റി ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. മേഖലയിലെ പ്രവര്‍ത്തകര്‍ ബൈക്കില്‍ കൊടികളുമായി ചവറ മുതല്‍ കരുനാഗപ്പള്ളി വരെ ജാഥയെ അനുഗമിച്ചു. കരുനാഗപ്പള്ളിയിലെ സ്വീകരണകേന്ദ്രത്തില്‍ മേഖലാ കമ്മിറ്റിക്ക് വേണ്ടിയും യൂണിറ്റു കമ്മിറ്റികള്‍ക്ക് വേണ്ടിയും ജാഥാ ക്യാപ്റ്റനില്‍ നിന്നും പുസ്തകം വാങ്ങി സ്വീകരിച്ചു.
2010, ഏപ്രിൽ 15, വ്യാഴാഴ്‌ച
ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സും ജൈവോത്സവവും
ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നും 100 കുട്ടികള്‍ പങ്കെടുക്കുന്ന ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സും മേഖലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും 50 കുട്ടികള്‍ പങ്കെടുക്കുന്ന ജൈവോത്സവവും ഏപ്രില്‍ 29 , 30 തീയതികളില്‍ ആയിരംതെങ്ങ് വൈ എം സി എ ഹാളില്‍ വെച്ച് നടക്കുന്നു. കണ്ടല്‍ കാടുകള്‍ നേരിട്ട് കണ്ടു പഠിക്കുവാനും നിരീക്ഷിക്കുവാനും ഉള്ള അവസരം ഉണ്ടായിരിക്കും.
- അനുബന്ധ പരിപാടികള്‍
- ഏപ്രില്‍ 25 ന് വൈകിട്ട് 3 മണിക്ക് അലുംപീടികക്ക് സമീപം മൊബൈല്‍ ഫോണുകളുടെ ദുരുപയോഗതെക്കുറിച്ച് അസി. പോലീസ് കമ്മീഷണര്‍ ശ്രീ നസീം നയിക്കുന്ന ബോധവത്കരണ ക്ലാസ്സ്.
- ഏപ്രില്‍ 26 ന് വൈകിട്ട് 5 മണിക്ക് അലുംപീടികയില്‍ സെമിനാര്‍. വിഷയം: ദേശീയപാതകളുടെ സ്വകാര്യവത്കരണം. വിഷയാവതരണം: ശ്രീ ജോജി കൂട്ടുമ്മേല്‍ (പരിഷത്ത് കേന്ദ്ര നിര്‍വാഹകസമിതി അംഗം), മോഡറേറ്റര്‍: സി. ആര്‍. ലാല്‍. പ്രതികരണം: ശ്രീ എസ്. എം. ഇക്ബാല്‍, ശ്രീ എ. നാസര്‍, ശ്രീ ക്ലാപ്പന സുരേഷ്, ശ്രീ കെ. ഇസ്മയില്‍, ശ്രീ ഷിബു, ശ്രീ രാജപ്പന്‍ സര്‍ . ശ്രീമതി ശോഭന സത്യന്‍ സ്വാഗതവും ശ്രീ അലുംപീടിക സുകുമാരന്‍ നന്ദിയും രേഖപ്പെടുത്തും.
2010, ഏപ്രിൽ 14, ബുധനാഴ്‌ച
ഏപ്രില്‍ 7 ആരോഗ്യ ദിനം. യൂണിറ്റ് തല ആരോഗ്യ ക്ലാസ്സുകള്‍
ആരോഗ്യ ദിനത്തോട് അനുബന്ധിച്ച് മേഖലയിലെ മരങ്ങാട്ട് മുക്ക്, ആദിനാട്, വവ്വാക്കാവ്, എന്നീ യൂണിറ്റുകളില്‍ ആരോഗ്യ ക്ലാസ്സുകള്‍ നടന്നു. മരങ്ങാട്ട് മുക്കില്‍ ഡോ.ബ്രൈറ്റും ആദിനാട് യൂണിറ്റില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രവീണും വവ്വാക്കാവ് യൂണിറ്റില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നുജൂമും ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.
2010, ഏപ്രിൽ 13, ചൊവ്വാഴ്ച
യുറീക്കയെന്നാല്‍ കണ്ടെത്തല്‍
കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ സഹായിക്കുന്ന പരിഷദ് പ്രസിദ്ധീകരണങ്ങള്‍
ശാസ്ത്രകേരളം
2010, ഏപ്രിൽ 1, വ്യാഴാഴ്‌ച
2010, മാർച്ച് 25, വ്യാഴാഴ്‌ച
ഓച്ചിറ മേഖലാ പ്രവര്‍ത്തക യോഗം
ഓച്ചിറ മേഖലാ പ്രവര്‍ത്തക യോഗം 2010 മാര്‍ച് 28 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് വവ്വാക്കാവ് ഗവണ്മെന്റ് എല്‍.പി.എസ്സില്‍ വച്ച് നടന്നു. മേഖലയിലെ പരിഷദ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുകയും കഴിഞ്ഞ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. സി. ആര്‍. ലാലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വി. വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ. രാജശേഖരന്‍ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന റിപ്പോര്‍ട്ടിംഗ് നട
2010, മാർച്ച് 19, വെള്ളിയാഴ്‌ച
ദേശീയ പാത - ബി. ഓ. ടി.പാതയോ സ്വകാര്യ പാതയോ ?
സൌജന്യ ത്വക്ക് രോഗ ചികിത്സാ ക്യാമ്പ്
ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി കൊല്ലം ജില്ല ആരോഗ്യ വകുപ്പിന്റെയും യും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ 20 -03 -2010 ശനിയാഴ്ച വവ്വാക്കാവ് ഗവ. എല്‍.പി. സ്കൂളില്‍ സൗജന്യ ത്വക്ക് രോഗ ചികിത്സാ ക്യാമ്പ് നടത്തി . കെ. എസ്. പുരം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജഗദമ്മസര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി. ആര്‍. ലാല്‍ അധ്യക്ഷത വഹിച്ചു.
2010, മാർച്ച് 15, തിങ്കളാഴ്‌ച
2010, മാർച്ച് 10, ബുധനാഴ്‌ച
വനിതാ സെമിനാര്‍
ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ മൊബൈല്‍ ഫോണിന്റെ ദുരുപയോഗം എന്ന വിഷയത്തെ സംബന്ധിച്ച് 10.03.2010ന് കാട്ടില്‍ കടവ് പ്രകാശം വായനശാലാ ഹാളില്‍ വച്ച് സെമിനാര്‍ സംഘടിപ്പിച്ചു. വിജിലന്‍സ് സി.ഐ. ശ്രീ.നസീം വിഷയം അവതരിപ്പിച്ചു.
ശബ്ദമലിനീകരണത്തിനെതിരെ പ്രകടനവും യോഗവും നടത്തി

കേരള ശാസ്ത്ര സാഹിത്യ പരിഷത്, ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശബ്ദമലിനീകരണത്തിനെതിരെ ഓച്ചിറ ടൌണില്‍ 2010 മാര്‍ച്ച് 5ന് പ്രകടനവും യോഗവും നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാന്‍ അവസരം നല്‍കുക, ഉച്ചഭാഷിണികളുടെ അമിത ഉപയോഗത്തിനെതിരെ നടപടി സ്വീകരിക്കുക, ലൈസന്‍സ് ഇല്ലാത്ത മൈക്ക് സെറ്റുകള്‍ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ പ്രകടനം ജനശ്രദ്ധ പിടിച്ചുപറ്റി. മടന്തകോട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.ആര്‍. ലാല്‍ യു.ചിത്രജാതന്‍, വി. ചന്ദ്രശേഖരന്‍, എം. അനില്‍, വി.വിനോദ്, എന്നിവര്‍ സംസാരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)