Kerala Sasthra Sahithya Parishath, Oachira Mekhala
ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്
2010 ഏപ്രിൽ 25, ഞായറാഴ്‌ച
ഭൂസംരക്ഷണ ജാഥക്ക് ഉജ്ജ്വല വരവേല്‍പ്പ്
ഭൂമി പൊതു സ്വത്ത് എന്ന മുദ്രവാക്യം ഉയര്‍ത്തിക്കൊണ്ടു പര്യടനം നടത്തുന്ന സംസ്ഥാന ജാഥക്ക് മേഖലാ കമ്മിറ്റി ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. മേഖലയിലെ പ്രവര്‍ത്തകര്‍ ബൈക്കില്‍ കൊടികളുമായി ചവറ മുതല്‍ കരുനാഗപ്പള്ളി വരെ ജാഥയെ അനുഗമിച്ചു. കരുനാഗപ്പള്ളിയിലെ സ്വീകരണകേന്ദ്രത്തില്‍ മേഖലാ കമ്മിറ്റിക്ക് വേണ്ടിയും യൂണിറ്റു കമ്മിറ്റികള്‍ക്ക് വേണ്ടിയും ജാഥാ ക്യാപ്റ്റനില്‍ നിന്നും പുസ്തകം വാങ്ങി സ്വീകരിച്ചു.
2010 ഏപ്രിൽ 15, വ്യാഴാഴ്‌ച
ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സും ജൈവോത്സവവും
ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നും 100 കുട്ടികള്‍ പങ്കെടുക്കുന്ന ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സും മേഖലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും 50 കുട്ടികള്‍ പങ്കെടുക്കുന്ന ജൈവോത്സവവും ഏപ്രില്‍ 29 , 30 തീയതികളില്‍ ആയിരംതെങ്ങ് വൈ എം സി എ ഹാളില്‍ വെച്ച് നടക്കുന്നു. കണ്ടല്‍ കാടുകള്‍ നേരിട്ട് കണ്ടു പഠിക്കുവാനും നിരീക്ഷിക്കുവാനും ഉള്ള അവസരം ഉണ്ടായിരിക്കും.
- അനുബന്ധ പരിപാടികള്‍
- ഏപ്രില്‍ 25 ന് വൈകിട്ട് 3 മണിക്ക് അലുംപീടികക്ക് സമീപം മൊബൈല്‍ ഫോണുകളുടെ ദുരുപയോഗതെക്കുറിച്ച് അസി. പോലീസ് കമ്മീഷണര്‍ ശ്രീ നസീം നയിക്കുന്ന ബോധവത്കരണ ക്ലാസ്സ്.
- ഏപ്രില്‍ 26 ന് വൈകിട്ട് 5 മണിക്ക് അലുംപീടികയില്‍ സെമിനാര്‍. വിഷയം: ദേശീയപാതകളുടെ സ്വകാര്യവത്കരണം. വിഷയാവതരണം: ശ്രീ ജോജി കൂട്ടുമ്മേല്‍ (പരിഷത്ത് കേന്ദ്ര നിര്‍വാഹകസമിതി അംഗം), മോഡറേറ്റര്‍: സി. ആര്‍. ലാല്‍. പ്രതികരണം: ശ്രീ എസ്. എം. ഇക്ബാല്‍, ശ്രീ എ. നാസര്‍, ശ്രീ ക്ലാപ്പന സുരേഷ്, ശ്രീ കെ. ഇസ്മയില്‍, ശ്രീ ഷിബു, ശ്രീ രാജപ്പന്‍ സര്‍ . ശ്രീമതി ശോഭന സത്യന്‍ സ്വാഗതവും ശ്രീ അലുംപീടിക സുകുമാരന്‍ നന്ദിയും രേഖപ്പെടുത്തും.
2010 ഏപ്രിൽ 14, ബുധനാഴ്‌ച
ഏപ്രില്‍ 7 ആരോഗ്യ ദിനം. യൂണിറ്റ് തല ആരോഗ്യ ക്ലാസ്സുകള്‍
ആരോഗ്യ ദിനത്തോട് അനുബന്ധിച്ച് മേഖലയിലെ മരങ്ങാട്ട് മുക്ക്, ആദിനാട്, വവ്വാക്കാവ്, എന്നീ യൂണിറ്റുകളില്‍ ആരോഗ്യ ക്ലാസ്സുകള്‍ നടന്നു. മരങ്ങാട്ട് മുക്കില്‍ ഡോ.ബ്രൈറ്റും ആദിനാട് യൂണിറ്റില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രവീണും വവ്വാക്കാവ് യൂണിറ്റില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നുജൂമും ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.
2010 ഏപ്രിൽ 13, ചൊവ്വാഴ്ച
യുറീക്കയെന്നാല്‍ കണ്ടെത്തല്‍
കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ സഹായിക്കുന്ന പരിഷദ് പ്രസിദ്ധീകരണങ്ങള്‍
ശാസ്ത്രകേരളം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)



