ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

2012 മേയ് 20, ഞായറാഴ്‌ച

ഓച്ചിറ മേഖലാ പഠന ക്യാമ്പ് ആലും‌പീടികയിൽ

            പരിഷത്തിന്റെ ഓച്ചിറ മേഖലാ പഠനക്യാമ്പ് ആലും‌പീടിക യൂണിറ്റിലെ ആയിരംതെങ്ങ് വൈ.എം.സി.എയിൽ വച്ച് 10.06.2012 രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ സംഘടിപ്പിക്കുന്നു. പരിഷത്തിന്റെ മുതിർന്ന സംസ്ഥാന നിർവാഹക സമിതി അംഗം ശ്രീ.ആർ.രാധാകൃഷ്ണൻ (അണ്ണൻ) പഠനക്യാമ്പിന്  നേതൃത്വം നൽകുന്നു.                                                                   യൂണിറ്റിൽ നിന്ന് പ്രസിഡന്റ്,  സെക്രട്ടറി, മറ്റ് മുതിർന്ന പ്രവർത്തകർ അടക്കം കുറഞ്ഞത് 5 പേർ പങ്കെടുക്കേണ്ടതാണ്.

2012 മേയ് 15, ചൊവ്വാഴ്ച

ശാസ്ത്രസാഹിത്യ പരിഷത്ത് സുവര്‍ണജൂബിലിയിലേക്ക്


49-ാം സംസ്ഥാനവാര്‍ഷികം സമാപിച്ചു
തിരുവനന്തപുരംകേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സുവര്‍ണജൂബിലി ആഘോഷപരിപാടികള്‍ക്ക് രൂപം നല്‍കിക്കൊണ്ട് 49-ാം സംസ്ഥാനവാര്‍ഷികം സമാപിച്ചുതിരുവനന്തപുരം മണക്കാട് ഗേള്‍സ് ഹൈസ്കൂളില്‍ മെയ് 11 മുതല്‍ 13 വരെ നടന്ന വാര്‍ഷികം പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക സുനിത നാരായണ്‍ ഉത്ഘാടനം ചെയ്തുസുസ്ഥിര വികസനത്തിന് അധിഷ്ഠിതവും സാമൂഹികനീതി ഉറപ്പുവരുത്തുന്നതുമായ പുതിയൊരു കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള 'വേണം മറ്റൊരു കേരളംക്യാമ്പയിന്‍ ആണ് പ്രധാനപരിപാടിപ്രാദേശിക സാമൂഹ്യ പ്രശ്‌നങ്ങളെ ആസ്പദമാക്കിയുള്ള പഠനംബദല്‍ പ്രവര്‍ത്തനംക്രിയാത്മക ഇടപെടല്‍ എന്നിവ കേരളത്തിലെ 136 മേഖലകളില്‍ നടക്കുംനെല്‍ക്കൃഷി വീണ്ടെടുക്കാനും പച്ചക്കറി രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ബൃഹത്തായ കാര്‍ഷിക വ്യാപനപദ്ധതിക്കും സമ്മേളനം രൂപംനല്‍കിഇതിനുമുന്നോടിയായി എല്ലാ ജില്ലകളിലും കാര്‍ഷിക സെമിനാറുകള്‍ നടത്തുംപഞ്ചായത്തുകളില്‍ കാര്‍ഷിക കൂട്ടായ്മകള്‍,വീട്ടുമുറ്റക്ലാസുകള്‍ബയോഗ്യാസ് പ്ലാന്റ്മണ്ണിരകമ്പോസ്റ്റ് എന്നിവയുടെ പ്രചാരണം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുംസി.ബി.എസ്..-കേരള സിലബസുകളെ താരതമ്യം ചെയ്തുകൊണ്ട് പരിഷത്തിന്റെ എജ്യുക്കേഷണല്‍ റിസര്‍ച്ച് യൂണിറ്റ് തയ്യാറാക്കിയ പഠനഗ്രന്ഥം സമ്മേളനത്തില്‍ പ്രകാശനം ചെയ്തുഇതിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി വ്യാപകമായ രക്ഷാകര്‍തൃ ബോധവത്കരണപരിപാടികള്‍ സമ്മേളനം ആസൂത്രണം ചെയ്തുകേരള ആരോഗ്യമാതൃക സംരക്ഷിക്കുന്നതിനും ആരോഗ്യരംഗത്തെ സ്വകാര്യവത്കരണത്തിനെതിരെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുംമാലിന്യസംസ്‌കരണത്തിന് ബദല്‍ മാതൃകകള്‍ പ്രചരിപ്പിക്കും.മദ്യാസക്തിക്കും ജീവിതശൈലീരോഗങ്ങള്‍ക്കും എതിരായ ബോധവത്കരണം നടത്തും.
സംസ്ഥാനത്തൊട്ടാകെ നടക്കുന്ന പരിസ്ഥിതി ധ്വംസനങ്ങള്‍ക്ക് എതിരായി പഠനവും പ്രതിരോധവും സംഘടിപ്പിക്കുംപ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങളുടെ വിവരണശേഖരണം നടത്തുംപശ്ചിമഘട്ടംതീരപ്രദേശം സംരംക്ഷണപ്രവര്‍ത്തനം കുന്നിടിക്കല്‍വയല്‍ നികത്തല്‍ എന്നിവയ്‌ക്കെതിരായ ക്യാമ്പയിന്‍ എന്നിവ ശക്തമാക്കുംപ്രാദേശികതല പരിസരസേന രൂപീകരിക്കും.
സ്ത്രീസൗഹൃദഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കുംകേരള സ്ത്രീ എങ്ങനെ ജീവിക്കുന്നുഎങ്ങനെ ചിന്തിക്കുന്നു എന്ന പഠനത്തെ അവലംബിച്ചുകൊണ്ട് പ്രചാരണം സംഘടിപ്പിക്കും.
പരിഷത്തിന്റെ സ്ഥാപകരിലൊരാളും പ്രമുഖ സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ പി.ടിഭാസ്‌കരപ്പണിക്കര്‍ സ്മാരക പ്രഭാഷണം സമ്മേളനത്തില്‍ നടന്നുഉത്തരാധുനികതയും കേരള സമൂഹവും എന്ന വിഷയത്തില്‍ ഡോഎംവിനാരായണനാണ് പ്രഭാഷണം നിര്‍വഹിച്ചത്വിദ്യാഭ്യാസ സിലബസുകളുടെ താരതമ്യപഠനം ഡോനൈനാന്‍കോശി പ്രകാശനം ചെയ്തുപ്രൊഫടി.പികുഞ്ഞിക്കണ്ണന്‍,കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവര്‍ സംഘടനാരേഖ അവതരിപ്പിച്ചുപരിഷത്തിന്റെ പുതിയ ഐ.ടിസംരംഭമായ 'വിക്കിപരിഷത്ത്ഡോ.എം.പിപരമേശ്വരന്‍ ഉദ്ഘാടനം ചെയ്തുജനറല്‍ സെക്രട്ടറി ടി.കെദേവരാജന്‍വിഷയസമിതി കണ്‍വീനര്‍മാരായ പി.വിസന്തോഷ്,ജോജി കൂട്ടുമ്മേല്‍എന്‍ശാന്തകുമാരിസി.പിസുരേഷ്ബാബു എന്നിവര്‍ ഭാവിപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചുസി.പി.നാരായണന്‍,വി.കെജയ്‌സോമനാഥന്‍ എന്നിവര്‍ എ..പി.എസ്.എന്‍ബി.ജി.വി.എസ്പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

പരിഷത്ത് കൊല്ലം ജില്ലാ സമ്മേളനം

            കേരളത്തിൽ എല്ലാക്കാലത്തും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാൻ സർക്കാരിന്റെ അടിയന്തിരശ്രദ്ധ വേണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മലിനമായ കുടിവെള്ളം വിതരണം ചെയ്യുന്നതിനാൽ മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നു. സർക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധക്കുറവും ഈ മേഖലയിലെ സ്വകാര്യവത്കരണ ശ്രമങ്ങളുമാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാക്കിയത്. കുടിവെള്ള വിതരണം കരാറുകാർക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള കുറുക്കുവഴിയായാൽ വലിയ ദുരന്തങ്ങളുണ്ടാകും. ഈ സാഹചര്യത്തിൽ എല്ലാവർക്കും  ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അലംഭാവം കാണിക്കരുതെന്നും മലിനജലം വിതരണം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.                                                                                                            പരവൂർ എസ്.എൻ.വി.ജി.എച്ച്.എസിൽ നടന്ന ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസം കേരള വികസനത്തെ അടിസ്ഥാ‍നമാക്കി ‘വേണം മറ്റൊരു കേരളം’ സംഘടനാരേഖ കേന്ദ്രനിർവാഹക സമിതി അംഗം വി.ഹരിലാൽ അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി ചിത്രജാതനും ട്രഷറർ പി.എസ്.സാനുവും വിശദീകരണം നൽകി. ജില്ലാ പ്രസിഡന്റ് ജി.രാജു അധ്യക്ഷനായി.                                                                                                             ഭാരവാഹികൾ: കെ.ആർ.മനോജ്(പ്രസിഡന്റ്), എസ്.രാജശേഖരവാര്യർ, മടത്തറ ശശി (വൈസ് പ്രസിഡന്റുമാർ), എം.ഉണ്ണിക്കൃഷ്ണൻ(സെക്രട്ടറി), കലാധരൻ, സി.ആർ.ലാൽ(ജോയിന്റ് സെക്രട്ടറിമാർ),  പി.എസ്.സാനു(ട്രഷറർ). മുപ്പതംഗ ജില്ലാകമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. ജി.സോമരാജൻ നായർ(വിദ്യാഭ്യാസം), ബിന്ദു(ജൻഡർ), വി.കെ.മധുസൂദനൻ(പരിസരം), ചിത്രജാതൻ(ആരോഗ്യം) എന്നിവരെ വിഷയസമിതി കൺ‌വീനർമാരായും തെരഞ്ഞെടുത്തു.

ഓച്ചിറ മേഖലാ സമ്മേളനം സമാപിച്ചു

               കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 49-ആം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ഓച്ചിറ മേഖലാ സമ്മേളനം ആദിനാട് ഗവണ്മെന്റ് യു.പി.എസിൽ നടന്നു. രാവിലെ 10ന് പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം വി.ചന്ദ്രശേഖരൻ സമ്മേളനം ഉത്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.അനിൽ അധ്യക്ഷനായി. സ്വാഗതസംഘം കൺ‌വീനർ അനീഷ്.കെ.മണി സ്വാഗതം പറഞ്ഞു. മേഖലാ സെക്രട്ടറി സി.ആർ.ലാൽ റിപ്പോർട്ടൂം ട്രഷറർ എസ്.ശ്രീകുമാർ കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം എസ്.രാധാകൃഷ്ണൻ സംഘടനാരേഖ അവതരിപ്പിച്ച് മുഖ്യപ്രഭാഷണം നടത്തി. മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി വനിതകൾ അടക്കം 56 പേർ സമ്മേളനത്തിൽ പങ്കെടുത്തു. ശോഭനാ സത്യൻ, ആലും‌പീടിക സുകുമാരൻ, വിനയൻ, അൻ‌വർ ഹുസൈൻ, മുരളീധരൻ പിള്ള, നന്ദകുമാർ, അനന്തു, ഭാമ, സുധർമ്മ എന്നിവർ സംസാരിച്ചു.                                                                                                                                        ഭാരവാഹികളായി എം.അനിൽ(പ്രസിഡന്റ്), സി.ആർ.ലാൽ(വൈസ് പ്രസിഡന്റ്), അനീഷ്.കെ.മണി(വൈസ് പ്രസിഡന്റ്), എസ്.ശ്രീകുമാർ(സെക്രട്ടറി), വി.വിനോദ്(ജോയിന്റ് സെക്രട്ടറി), രാഹുൽ‌രാജ്(ജോയിന്റ് സെക്രട്ടറി), സുരേഷ് ബാബു(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.                        

2012 ജനുവരി 22, ഞായറാഴ്‌ച

വേണം മറ്റൊരു കേരളം: പദയാത്ര - ചിത്രങ്ങള്‍




 വവ്വാക്കാവ് കേന്ദ്രം ഓഫീസില്‍ വിശ്വമാനവന്‍ പണിപ്പുര ആയിമാറിയപ്പോള്‍







വേണം മറ്റൊരു കേരളം - പദയാത്ര ചിത്രങ്ങളിലൂടെ- ഓച്ചിറ മേഖല

വിശ്വമാനവന്റെ  പണിപ്പുരയില്‍... നന്ദകുമാര്‍, വിപിന്‍, വിഷ്ണു, മനോജ് തുടങ്ങിയവര്‍.










ഓച്ചിറ  കേന്ദ്രത്തില്‍ തെരുവ് നാടകം അവതരിപ്പിക്ക്കുന്നു










2012 ജനുവരി 19, വ്യാഴാഴ്‌ച

വേണം മറ്റൊരു കേരളം: പദയാത്രയ്ക്ക് വരവേല്പ്

       “വേണം മറ്റൊരു കേരളം” എന്ന മുദ്രാവാക്യമുയര്‍ത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന പദയാത്ര ജനുവരി 22ന് ഓച്ചിറ മേഖലയില്‍ എത്തിച്ചേരുകയാണ്.
       കേരളത്തിന്റെ വികസന പാദ നിരീക്ഷിച്ചാല്‍ ആപത്കരമായ ചില പ്രവണതകളാണ് വെളിപ്പെടുന്നത്. സമൃദ്ധിയുടെ ധാരാളിത്തം ഗ്രാമ-നഗര ഭേദമന്യേ എവിടെയും ദൃശ്യമാണ്. ആഗോളവത്കരണ നയങ്ങള്‍ നമ്മുടെ സാമൂഹിക - സാമ്പത്തിക - പാരിസ്ഥിതിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്നു. നവോത്ഥാനത്തിന്റെ തേരിലേറി കേരളം ആര്‍ജ്ജിച്ച സാമൂഹിക നന്മകള്‍ ഒന്നൊന്നായി കരിച്ചുകളയുന്നത് തിരിച്ചറിയാതെ ആലസ്യത്തില്‍ ആണ്ടിരിക്കുകയാണ് നാം.
      മുതലാളിത്ത വികസനത്തിന്റെ ധാരാളിത്തവും ഉപഭോഗപരതയും ജനതയുടെ മേല്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍, മറുവശത്ത് പാരിസ്ഥിതിക തകര്‍ച്ച,  ഭക്‍ഷ്യോത്പാദനത്തിലെ കുറവ്, കുടിവെള്ള ദൌര്‍ലഭ്യം, യുക്തിബോധത്തില്‍ നിന്നുള്ള പിന്മടക്കം,  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം, മദ്യം-സ്വര്‍ണം എന്നിവയോടുള്ള ഭ്രാന്തമായ ആര്‍ത്തി തുടങ്ങിയവ കേരള ജനതയെ വലിയ നാശത്തിലേക്ക് നയിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പരിഷത്ത് “വേണം മറ്റൊരു കേരളം” എന്ന മുദ്രാവാക്യം മുന്നോട്ട് വയ്ക്കുന്നത്.
       ഈ കാമ്പയിന്റെ ഭാഗമായി കേരളത്തിലെ 136 മേഖലകളില്‍ വിവിധ വിഷയങ്ങളില്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ജനസമക്ഷം അവതരിപ്പിക്കുകയും 12-ആം പഞ്ചവത്സര പദ്ധതികള്‍ക്കുള്ള ദിശാസൂചക രേഖ സമര്‍പ്പിക്കുകയുമാണ്. പഠനപരിപാടിയുടെ ഭാഗമായി ഓച്ചിറ മേഖല “ജന്റര്‍” എന്ന വിഷയത്തെക്കുറിച്ചാണ് പഠനം നടത്തുന്നത്.
       ഇന്നത്തെ കേരളത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിച്ച് പുതിയ ഒരു കേരളം കെട്ടിപ്പടുക്കുക എന്ന സന്ദേശമുയര്‍ത്തി പരിഷത്ത് മുന്‍ പ്രസിഡന്റ്റ് പ്രൊഫ: ടി.പി.കുഞ്ഞിക്കണ്ണന്‍ ക്യാപ്റ്റനായുള്ള തെക്കന്‍ മേഖലാ ജാഥ ജനുവരി 22ന് പകല്‍ 3ന് വവ്വാക്കാവിലും 5ന് ഓച്ചിറയിലും എത്തിച്ചേരും. പദയാത്ര സ്വീകരണവും അനുബന്ധ പരിപാടികളും വിജയിപ്പിക്കുവാന്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

2012 ജനുവരി 14, ശനിയാഴ്‌ച

വേണം മറ്റൊരു കേരളം: പദയാത്ര ഉത്ഘാടനം





ഏറെ പുകഴ്ത്തപ്പെട്ട കേരളവികസന മാതൃകയുടെ പൊതു പന്ഥാവില്നിന്ന് കേരളം വഴിമാറി സഞ്ചരിക്കാന്തുടങ്ങിയിട്ട് കാലം കുറെയായി. കേരള വികസനമാതൃകയാകട്ടെ ഉയര്ന്ന രാഷ്ട്രീയ പ്രബുദ്ധതയാലും കൂട്ടായ്മയുടെ ശക്തിയാലും നയിക്കപ്പെട്ട ഒന്നായിരുന്നു.ജാതി മത വിഭജനങ്ങള്ക്കുമപ്പുറം എല്ലാ മനുഷ്യര്ക്കും ഒത്തുചേരുവാനുള്ള പൊതു ഇടവും അത് സൃഷ്ടിച്ചിരുന്നു. രംഗവേദിയിലേക്ക് ആര്ത്തലച്ചു വന്ന ആഗോളവല്ക്കരണ നയങ്ങള്സാമ്പത്തികമായി മാത്രമല്ല; സാംസ്കാരികമായും രാഷ്ട്രീയമായും കേരളവികസനത്തെ ഉലച്ചു കളയുകയുണ്ടായി.
ഇംഗ്ലീഷ് മീഡിയം വിദ്യാലയം മുതല്ഷോപ്പിംഗ് മാളുവരെയുള്ള ലാഭാധിഷ്ഠിത വികസന സങ്കേതങ്ങള്കേരളത്തില്സര്വ്വാധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. പരിസ്ഥിതിത്തകര്ച്ച, മലിനീകരണം. തൊഴില്‍, സുരക്ഷയില്ലായ്മ, സാംസ്കാരിക പ്രശ്നങ്ങള്‍, മനുഷ്യാവകാശലംഘനങ്ങള്‍, അഴിമതി, കവര്ച്ചകള്‍, മദ്യാസക്തി, ഉപഭോഗപരത എന്നിവയെല്ലാമാണ് ഇതിന്റെ ഫലങ്ങള്‍. കേരളം മാറണം മറ്റൊരു കേരളം വേണം മാറ്റത്തിനായുള്ള എല്ലാവഴികളും അടഞ്ഞ് പോയിട്ടില്ല.
അധികാര വികേന്ദ്രീകരണത്തെ വികേന്ദ്രീകൃതമായ സാമൂഹ്യവ്യവസ്ഥയിലേക്ക് വളര്ത്തിക്കൊണ്ട്,ലഭ്യമായ ഓരോ ഇഞ്ച് ഭൂമിയേയും കൃഷിയോഗ്യമാക്കിക്കൊണ്ടും, ശാസ്ത്രീയമായ മണ്ണ് ജല പരിപാലനത്തിലൂടെയും, മാലിന്യസംസ്കരണത്തിലൂടെയും സാംസ്കാരിക കൂട്ടായ്മകളിലൂടെയും ആരോഗ്യകരമായ സ്ത്രീപുരുഷബന്ധത്തിലൂടെയും യുക്തിബോധവും ശാസ്ത്രബോധവും വളര്ത്തുന്നതിലൂടെയും സര്വ്വോപരി മാനുഷ്യാദ്ധ്വാനത്തിന്റെ മഹത്വം ഉയര്ത്തിപ്പിടിച്ചു കൊണ്ടും ഒരു പുതിയ കേരള സൃഷ്ടിക്കുള്ള പുതുവഴികള്തുറക്കാവുന്നതാണ്.
ഒരു ചെറു സംഘം ആളുകള്ക്ക് മാത്രമായി ചെയ്യാവുന്ന ഒന്നല്ല ഇത്. മാറ്റം സാദ്ധ്യമാണ് എന്ന പൊതു ബോധം കേരളത്തില്പാകിവളര്ത്തുകയെന്നതാണ് ഇതിന്റെ ആദ്യപടി. ലക്ഷ്യം മുന്നിര്ത്തിയാണ് വേണം മറ്റൊരു കേരളം എന്ന കാമ്പെയ്ന്പരിഷത്ത് ആരംഭിച്ചിരിക്കുന്നത്.
വലിയ കാമ്പെയ്നിന്റെയും ആശയ രൂപവല്ക്കരണത്തിന്റെയും പ്രയാണത്തിനായി സംസ്ഥാനമെട്ടാകെ രണ്ട് കാല്നടജാഥകള്രക്തസാക്ഷി ദിനമായ ജനുവരി 30ന് ആലുവായില്സംഗമിച്ച് സമാപിക്കും. ജാഥയുടെ പ്രയാണത്തിനും മറ്റ് പ്രചാരണപരിപാടികള്ക്കും താങ്കളുടെ സഹായസഹകരണങ്ങള്അഭ്യര്ത്ഥിക്കുന്നു