ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

2012, മേയ് 15, ചൊവ്വാഴ്ച

പരിഷത്ത് കൊല്ലം ജില്ലാ സമ്മേളനം

            കേരളത്തിൽ എല്ലാക്കാലത്തും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാൻ സർക്കാരിന്റെ അടിയന്തിരശ്രദ്ധ വേണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മലിനമായ കുടിവെള്ളം വിതരണം ചെയ്യുന്നതിനാൽ മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നു. സർക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധക്കുറവും ഈ മേഖലയിലെ സ്വകാര്യവത്കരണ ശ്രമങ്ങളുമാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാക്കിയത്. കുടിവെള്ള വിതരണം കരാറുകാർക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള കുറുക്കുവഴിയായാൽ വലിയ ദുരന്തങ്ങളുണ്ടാകും. ഈ സാഹചര്യത്തിൽ എല്ലാവർക്കും  ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അലംഭാവം കാണിക്കരുതെന്നും മലിനജലം വിതരണം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.                                                                                                            പരവൂർ എസ്.എൻ.വി.ജി.എച്ച്.എസിൽ നടന്ന ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസം കേരള വികസനത്തെ അടിസ്ഥാ‍നമാക്കി ‘വേണം മറ്റൊരു കേരളം’ സംഘടനാരേഖ കേന്ദ്രനിർവാഹക സമിതി അംഗം വി.ഹരിലാൽ അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി ചിത്രജാതനും ട്രഷറർ പി.എസ്.സാനുവും വിശദീകരണം നൽകി. ജില്ലാ പ്രസിഡന്റ് ജി.രാജു അധ്യക്ഷനായി.                                                                                                             ഭാരവാഹികൾ: കെ.ആർ.മനോജ്(പ്രസിഡന്റ്), എസ്.രാജശേഖരവാര്യർ, മടത്തറ ശശി (വൈസ് പ്രസിഡന്റുമാർ), എം.ഉണ്ണിക്കൃഷ്ണൻ(സെക്രട്ടറി), കലാധരൻ, സി.ആർ.ലാൽ(ജോയിന്റ് സെക്രട്ടറിമാർ),  പി.എസ്.സാനു(ട്രഷറർ). മുപ്പതംഗ ജില്ലാകമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. ജി.സോമരാജൻ നായർ(വിദ്യാഭ്യാസം), ബിന്ദു(ജൻഡർ), വി.കെ.മധുസൂദനൻ(പരിസരം), ചിത്രജാതൻ(ആരോഗ്യം) എന്നിവരെ വിഷയസമിതി കൺ‌വീനർമാരായും തെരഞ്ഞെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ