ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

2012, ഡിസംബർ 4, ചൊവ്വാഴ്ച

ഇന്ത്യൻ ഔഷധ നയം എങ്ങോട്ട്?


ഇന്ത്യൻ ഔഷധ നയം എങ്ങോട്ട്?
സെമിനാർ - 2012 ഡിസംബർ 7 വെള്ളിയാഴ്ച 3 മണി മുതൽ
കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ

          ഇന്ത്യയിൽ അവശ്യമരുന്നുകളുടെയും ജീവൻ രക്ഷാ മരുന്നുകളുടെയും വില കുതിച്ചുയരുകയാ‍ണ്.
          ലോകവ്യാപാരസംഘടനയുടെ നിർദ്ദേശപ്രകാരം 1971ലെ ഇന്ത്യൻ പേറ്റന്റ് നിയമത്തിൽ മാറ്റം വരുത്തി. 2005ൽ നടപ്പാക്കിയ പുതിയ പേറ്റന്റ് നിയമവും 1977ലെ ഔഷധവിലനിയന്ത്രണ നിയമവും ഘട്ടംഘട്ടമായി ഇല്ലാതാക്കിയും കുറഞ്ഞ ചെലവിലും ഗുണമേന്മയിലും അവശ്യമരുന്നുകൾ ഉൽ‌പ്പാദിപ്പിച്ചിരുന്ന HAL, IDPL എന്നിവയുടെ തകർച്ചയ്ക്കിടയാക്കിയ നയങ്ങൾ നടപ്പിലാക്കിയതുമെല്ലാം മരുന്നിന്റെ ക്രമാതീതമായ വർദ്ധനവിന് കാരണമായി.
          ഇപ്പോൾ ഇതാ ഔഷധ കമ്പനികളുടെ  ഇടപെടലിന്റെ ഫലമായി പുതിയ ഔഷധ നയം കേന്ദ്രസർക്കാർ നടപ്പിലാക്കുന്നു. ഇന്ത്യൻ ഔഷധ വ്യവസായം ആഗോളവൽക്കരണ നയങ്ങളുടെ രക്തസാക്ഷിയായി മാറിയിരിക്കുന്നു.
          ജനങ്ങളുടെ ജീവിതത്തെ അതിഗുരുതരമായി ബാധിക്കുന്ന ഈ പ്രശ്നം ചർച്ച ചെയ്യുന്നതിനായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊല്ലം ജില്ലാ കമ്മിറ്റി ഒരു സെമിനാർ സംഘടിപ്പിക്കുന്നു. 2012 ഡിസംബർ 7ന് മൂന്ന് മണിമുതൽ കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ. ഈ പരിപാടിയിലേക്ക് താങ്കളെ സാദരം ക്ഷണിക്കുന്നു. 
ഉദ്ഘാടനം: ശ്രീ.എൻ.കെ.പ്രേമചന്ദ്രൻ(മുൻ മന്ത്രി)                                                           വിഷയാവതരണം: ഡോ.റ്റി.എസ്.അനീഷ് (അസി.പ്രൊഫസർ, കമ്മ്യൂണിറ്റി മെഡിസിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ